തോന്നിയത്‌

മച്ചിറങ്ങി പോകുന്ന കൊലുസ്സുകള്‍….

രാത്രി 11 മണി ആകുന്നു
ഒരു കൊലുസ് വീട്ടില്‍ നിന്ന് ഇറങ്ങിപോയി
പോകുന്ന വഴിക്ക് ഒരു കാലിനെ കൂടെ കിട്ടി
ബൈക്കിലാണ് യാത്ര
പോകുന്ന വഴിക്ക് വണ്ടി നിര്‍ത്തി
കൊലുസ്സഴിച്ചു വെച്ച്
കാലുകള്‍ ഒരു പുക വിടാന്‍ പോയി
ഒറ്റക്കിരുന്നു ചിണുങ്ങുന്ന കൊലുസ്സ് കണ്ട്,
കാലുകള്‍ പിന്നേം വന്നു….
നഖം നീട്ടിവളര്‍ത്തിയ കാലിനു കൊലുസ്സനിയണം
ഒരു നോവലാക്കാന്‍ ആഗ്രഹമില്ല പോലും,
ഒരു കവിത , അല്ലെങ്കില്‍
ഒന്ന് മഷി ചാറിയിട്ടു പോയാല്‍ മതി ..

ഓട്ടോറിക്ഷയില്‍ വന്ന കാലിനു
സദാചാരബോധം കൂടുതല്‍ ആയിരുന്നു
വീട്ടിലൊരു കൊലുസ്സ് അഴിച്ചിട്ട്
നാട്ടില്‍ കാണുന്ന കൊലുസ്സണിയാന്‍ വെമ്പല്‍…
കേള്‍ക്കേണ്ട ഉത്തരം പറയാഞ്ഞിട്ടാകും-
സംശയത്തിന്റെ പോലീസ് വണ്ടിയില്‍
കെട്ടിവലിച്ചിട്ടു
മുഖം പൊത്തി
കൊലുസ്സിനെ കൊണ്ടുപോകാന്‍
പിന്നെയും കാലുകള്‍ വന്നത്

ഇതൊന്നും കാണാന്‍ ശേഷിയില്ലാത്ത
ഒന്നിനുംകൊള്ളാത്തവന്‍
ഒരു ഓട്ടോ വിളിച്ചു രേക്ഷപെട്ടു.
ഓട്ടോക്കാരന്‍റെ പെണ്‍കുട്ടി
അമ്മയോട് ചോദിക്കുന്നത്
എനിക്കും കേള്‍ക്കാമായിരുന്നു
“അമ്മേ, ആരാ ഈ തെസ്നി ബാനു?”
ഉത്തരം ഉണ്ടായിരിക്കില്ല
അല്ലെങ്ങിലും
കൊലുസ്സുകള്‍ക്ക് ചിണുങ്ങാന്‍ അല്ലേ അറിയൂ

—————————-

കവിത എഴുതി കഴിഞ്ഞു
പാതിരാത്രിയായി
നോക്കുമ്പോള്‍ ജി-ടോകില്‍
ചുവന്ന ലൈറ്റും കതിചിരിക്കുന്ന
ഒരു കൊലുസ്
ചോദിക്കാതിരിക്കാന്‍ പറ്റിയില്ല,
“എന്താ ഈ സമയം, ഇവിടെ?”

Advertisements
Standard

14 thoughts on “മച്ചിറങ്ങി പോകുന്ന കൊലുസ്സുകള്‍….

 1. കൊള്ളാം, നല്ല സാമൂഹിക പ്രതിബത്തത. അല്ല, ഈ സാമൂഹിക പ്രതിബത്തത എന്ന് പറഞ്ഞാ എന്നതാ? സാമൂഹ്യവിരുദ്ധന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. അതൊന്നും അല്ലല്ലോ-ല്ലേ?

 2. Great Boy. Great poem with excellent novelty of subject and with immense charm of structure! It contain all aspects of a modern poetry. like above said social committment is not the duty of a poem or poet, he simply needs to convey his idea with disciplined beautiful language.

  You have done it very well. Keep it up, But one thing to remind you, try to use more charming deep- meaningful words, but dont be the socalled “Painkili”

  Jahangeer.

 3. വിനിത സന്തോഷ്‌ says:

  ആശയം കൊള്ളാം. ആദ്യമേ വായിച്ചപ്പോള്‍, ആണിനെയും പെണ്ണിനെയും കാലും കൊളുസ്സുമായി ചിത്രീകരിച്ച നിന്നെ ഞാന്‍ സമ്മതിച്ചു. എന്റെ മനസ്സില്‍ ഒന്നും ഇങ്ങനെ ഉള്ള കംപാരിസന്‍സ്‌ വരില്ല..

  പിന്നെ, സീരിയസ് ടോപ്പിക്ക് എഴുതുമ്പോള്‍ ഭാഷ കുറച്ചൂടെ ശ്രദ്ധിക്കാം (അച്ചടി ഭാഷ തന്നെ ആക്കണം എന്നില്ല, പക്ഷെ, കുറച്ചൂടെ നന്നാക്കാം)

  എന്തായാലും, അധികം കംമന്റ്സും ക്ലിക്കും കിട്ടിയില്ലെങ്ങിലും ആദ്യത്തെ ശ്രമം മോശമായില്ല കേട്ടോ.

  ഇനിയും ഇത് പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു..

 4. ഓര്‍മ്മ വരുന്നത് കൊലുസ് ശങ്കര്‍ എന്ന പേരിലുള്ള ഒരു കഥാപാത്രം ആണ്… ഗുണ്ട, സ്വര്‍ണ്ണ കൊലുസ്സിട്ട പെണ്‍കുട്ടികളെ കണ്ടാല്‍ തട്ടും… ആശയ സംഘട്ടനങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. സമകാലികം – അതീവ ഹൃദ്യം… എഴുതൂ… സര്‍വേശ്വരന്‍ (ഉണ്ടെങ്കില്‍) അനുഗ്രഹിക്കട്ടെ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s