തോന്നിയത്‌

ഒറ്റുകൊടുപ്പ്

ചൂണ്ടയില്‍ പുളയുന്ന മണ്ണിരയെ കാണാതെ

മത്സ്യത്തിന്റെ വിശപ്പളക്കുന്ന  ലോകം….

ഒരു ഞരമ്ബിപ്പൊഴും പചയായുണ്ടെന്ന്

ഇലതന്‍ ചില്ലയൊടൊതുമ്പോള്‍

പൊഴിയാതൊരില ബാക്കിയെന്ന്

ചില്ല കാറ്റിനോടോതുന്നകാലം…….

 

Advertisements
Standard
തോന്നിയത്‌

അറംപറ്റിയ വാക്കുകള്‍

നമ്മളില്‍ നിന്നു വേര്പെട്ടുപോയ

ഞാനും നീയും ……..

അന്നു കളിയായ്‌ പറഞ്ഞ വാക്കുകലോര്‍ക്കുന്നുവോ

“ശിക്ഷിക്കുക ദൈവമേ ഞങ്ങളെ

എന്തെന്നാല്‍

നിന്നെക്കാലേറെ ഞങ്ങള്‍

ഞങ്ങളെ സ്നേഹിക്ക്കുന്നു”

 

 

Standard
തോന്നിയത്‌

നിന്നിലേക്ക്‌

നിന്നെ ഞാന്‍

എന്നിലെകാവാഹിക്കാം

എനിക്ക്

നിന്‍റെ വാരിയെല്ലാകേണ്ട

കരളിന്‍റെ കരലാകേണ്ട

കണ്ണുകളില്‍ ഒളിപ്പിച്ച

കടലാകേണ്ട…..

നിന്‍റെ എല്ലാ ഇന്ദ്രിയത്തിലെക്കും

കുതിച്ചു പ്രവഹിക്കുന്ന

രക്തമായാല്‍ മതി

Standard