തോന്നിയത്‌

മച്ചിറങ്ങി പോകുന്ന കൊലുസ്സുകള്‍….

രാത്രി 11 മണി ആകുന്നു
ഒരു കൊലുസ് വീട്ടില്‍ നിന്ന് ഇറങ്ങിപോയി
പോകുന്ന വഴിക്ക് ഒരു കാലിനെ കൂടെ കിട്ടി
ബൈക്കിലാണ് യാത്ര
പോകുന്ന വഴിക്ക് വണ്ടി നിര്‍ത്തി
കൊലുസ്സഴിച്ചു വെച്ച്
കാലുകള്‍ ഒരു പുക വിടാന്‍ പോയി
ഒറ്റക്കിരുന്നു ചിണുങ്ങുന്ന കൊലുസ്സ് കണ്ട്,
കാലുകള്‍ പിന്നേം വന്നു….
നഖം നീട്ടിവളര്‍ത്തിയ കാലിനു കൊലുസ്സനിയണം
ഒരു നോവലാക്കാന്‍ ആഗ്രഹമില്ല പോലും,
ഒരു കവിത , അല്ലെങ്കില്‍
ഒന്ന് മഷി ചാറിയിട്ടു പോയാല്‍ മതി ..

ഓട്ടോറിക്ഷയില്‍ വന്ന കാലിനു
സദാചാരബോധം കൂടുതല്‍ ആയിരുന്നു
വീട്ടിലൊരു കൊലുസ്സ് അഴിച്ചിട്ട്
നാട്ടില്‍ കാണുന്ന കൊലുസ്സണിയാന്‍ വെമ്പല്‍…
കേള്‍ക്കേണ്ട ഉത്തരം പറയാഞ്ഞിട്ടാകും-
സംശയത്തിന്റെ പോലീസ് വണ്ടിയില്‍
കെട്ടിവലിച്ചിട്ടു
മുഖം പൊത്തി
കൊലുസ്സിനെ കൊണ്ടുപോകാന്‍
പിന്നെയും കാലുകള്‍ വന്നത്

ഇതൊന്നും കാണാന്‍ ശേഷിയില്ലാത്ത
ഒന്നിനുംകൊള്ളാത്തവന്‍
ഒരു ഓട്ടോ വിളിച്ചു രേക്ഷപെട്ടു.
ഓട്ടോക്കാരന്‍റെ പെണ്‍കുട്ടി
അമ്മയോട് ചോദിക്കുന്നത്
എനിക്കും കേള്‍ക്കാമായിരുന്നു
“അമ്മേ, ആരാ ഈ തെസ്നി ബാനു?”
ഉത്തരം ഉണ്ടായിരിക്കില്ല
അല്ലെങ്ങിലും
കൊലുസ്സുകള്‍ക്ക് ചിണുങ്ങാന്‍ അല്ലേ അറിയൂ

—————————-

കവിത എഴുതി കഴിഞ്ഞു
പാതിരാത്രിയായി
നോക്കുമ്പോള്‍ ജി-ടോകില്‍
ചുവന്ന ലൈറ്റും കതിചിരിക്കുന്ന
ഒരു കൊലുസ്
ചോദിക്കാതിരിക്കാന്‍ പറ്റിയില്ല,
“എന്താ ഈ സമയം, ഇവിടെ?”

Advertisements
Standard